Thursday, 24 December 2015

ദേശീയ ഗാനാലാപനം ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ പ്രധാനമന്ത്രിയുടെ അബദ്ധം വിവാദമാകുന്നു

മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്ക് വിദേശത്ത്‌ നേരിട്ട അബദ്ധം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടുദിന റഷ്യന്‍ സന്ദര്‍ശനത്തിനായി എത്തിയ നരേന്ദ്രമോഡി സ്വീകരണ ചടങ്ങിനിടയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ നടന്നു നീങ്ങിയതാണ്‌ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായി മാറിയിരിക്കുന്നത്‌.

മോസ്‌കോ വിമാനത്താളവത്തില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണമായിരുന്നു രംഗം. ചടങ്ങിനിടെ റഷ്യന്‍ മിലിറ്ററി ബാന്‍ഡ്‌ ഇന്ത്യന്‍ ദേശീയഗാനാലാപനം നടക്കുമ്പോള്‍ അത്‌ ശ്രദ്ധിക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നടന്നു നീങ്ങി. എന്നാല്‍ പിന്നാലെയെത്തി റഷ്യന്‍ ഉദ്യോഗസ്‌ഥന്‍ അദ്ദേഹത്തെ തടഞ്ഞ്‌ പൂര്‍വ്വ സ്‌ഥാനത്തേക്ക്‌ കൊണ്ടുവന്നു.

വിമാനത്തില്‍ നിന്നും ഇറങ്ങിയതിന്‌ തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവങ്ങള്‍. മിലിറ്ററി ബാന്‍ഡ്‌ ദേശീയഗാനം ആലപിക്കുന്നത്‌ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടാതെ പോകുകയായിരുന്നു. അതേസമയം റഷ്യന്‍ ഉദ്യോഗസ്‌ഥന്‍ തെറ്റായി സിഗ്നല്‍ നല്‍കിയതാണ്‌ കാരണമായതെന്ന്‌ വാര്‍ത്തകളുണ്ട്‌. എന്തായാലും എന്തും ട്രോള്‍ ചെയ്യാന്‍ വെമ്പുന്ന സോഷ്യല്‍ മീഡിയ ഇത്‌ ആഘോഷിക്കുന്ന തിരക്കിലാണ്‌.

0 komentar: