കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലുണ്ടായതിൽ വെഛേറ്റവും വലിയ മഴക്കാണു സൗദി അറേബ്യ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുകയും മഴക്കെടുതിയിൽ പെട്ട നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.താഴ്‌വര പ്രദേശങ്ങളിൽ ഉള്ളവരാണു പ്രധാനമായും ഇത്തരം സന്ദർഭങ്ങളിൽ കുടുങ്ങാറുള്ളത്.
രാജ്യത്തെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സൗദിയിൽ സിവിൽ ഡിഫൻസ് സ്വദേശികൾക്കും വിദേശികൾക്കും ശക്തമായ മുന്നറിയിപ്പ് നൽകി. കാറ്റും ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾ സിവിൽ ഡിഫൻസ് നൽകിയിട്ടുണ്ട്. താഴ് വരകളിൽ നിന്നും ദുരന്തങ്ങ ൾ ബാധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാൻ സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു. സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചു.
മഴ സമയത്ത് അത്യാവശ്യമല്ലാതെ പുറത്ത് പോകരുത്. മെയിൻ റോഡുകളിലൂടെയല്ലാതെയുള്ള യാത്ര സൂക്ഷിക്കുക. റോഡിലെ വഴുതലുകളും സൂക്ഷിക്കുക. ഇലക്ട്രിക് വയറുകൾ , കുഴികൾ, വേസ്റ്റ് ഒഴുക്കുന്ന വഴികൾ എന്നിവയെല്ലാം സൂക്ഷിക്കുക. മിന്നലുണ്ടാകുംബോൾ മൊബെയിൽ പോലുള്ള കമ്യൂണിക്കേഷൻ ഡിവൈസസുകൾ ഒഴിവാക്കുക. മരങ്ങൾക്ക് സമീപത്തു കൂടെയും തുറസ്സായ സ്ഥലത്ത് കൂടെയുമുള്ള യാത്ര ഒഴിവാക്കുക
സിവിൽ ഡിഫൻസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും സോഷ്യൽ മീഡിയകൾ വഴി നൽകുന്ന മുന്നറിയിപ്പുകൾ അപ്പപ്പോൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.


0 komentar: